Connect with us

Malappuram

'ഹൈ സ്ക്വാഡ്' വിദ്യാർഥി ക്യാമ്പ്

Published

|

Last Updated

തിരൂർ | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി  വിദ്യാർഥികൾക്ക് നാളെ ഹൈ സ്ക്വാഡ് ക്യാമ്പ് നടത്തും. ഓൺലൈൻ ക്യാമ്പ് എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ ഉദ്ഘാടനം ചെയ്യും.

മുസ്തഫ പി എറക്കൽ, നിഷാദ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ക്യാമ്പിൽ കെ സ്വാദിഖലി ബുഖാരി, ജാഫർ ശാമിൽ ഇർഫാനി, കെ കെ സൈനുദ്ദീൻ സംസാരിക്കും.

വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന്  തിരഞ്ഞെടുത്ത പ്ലസ് വൺ വിദ്യാർഥികളാണ് ക്യാമ്പ് പ്രതിനിധികൾ.