Connect with us

Ongoing News

പ്രതീക്ഷകള്‍ വാനോളം; പി വി സിന്ധു ബാഡ്മിന്റണ്‍ സെമിയില്‍

Published

|

Last Updated

ടോക്യോ | ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി പി വി സിന്ധു സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ എ യാമഗുചിയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം. സ്‌കോര്‍: 21-13, 22-20.

ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് സിന്ധു. യാമഗുചി അഞ്ചാം സ്ഥാനത്തും. തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ഒളിമ്പിക്‌സ് സെമിയില്‍ പ്രവേശിക്കുന്നത്.

Latest