Connect with us

Covid19

കടുത്ത ക്ഷാമം: മൂന്ന് ജില്ലകളില്‍ ഇന്ന് വാക്‌സിനില്ല

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ വാക്‌സിനേഷന്‍ കടുത്ത പ്രതിസന്ധിയില്‍. കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ അടിയന്തരമായി എത്തിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് ഇനി ശരിയായ രീതിയില്‍ വാക്‌സിനേഷന്‍ നടക്കൂവെന്നതാണ് അവസ്ഥ. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്‌സിന്‍ വിതരണമുണ്ടാകില്ല. വാക്‌സിന്‍ എത്തിയില്ലെങ്കില്‍ നാളെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലും വാസംസ്ഥാനത്തെ വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു കഴിഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ മുടങ്ങാനാണ് സാധ്യത. വാക്‌സിന്‍ എന്ന് എത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കൊവാക്സിന്‍ മാത്രമാണുള്ളത്. മലപ്പുറത്ത് 1500 ഡോസ് ആണ് സ്റ്റോക്കുള്ളത്. സ്‌പെഷ്യല്‍ വാക്സിന്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യാനാണ് തീരുമാനം. കോഴിക്കോട് നിലവിലുള്ളത് 1000 ഡോസ് വാക്‌സിന്‍ മാത്രമാണ്. മെഡിക്കല്‍ കോളജിലും ബീച്ച് ആശുപത്രിയിലും മാത്രമാകും ഇന്ന് വാക്‌സിനേഷന്‍.

18 വയസിന് മുകളിലുള്ള 1.48 കോടി പേരാണ് സംസ്ഥാനത്ത് വാക്‌സിനേഷനായി കാത്തിരിക്കുന്നത്. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സിന്‍ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

 

---- facebook comment plugin here -----

Latest