Connect with us

Kerala

സ്ത്രീകളില്‍ ചിലര്‍ വനിതാ കമ്മീഷന് വ്യാജ പരാതികള്‍ നല്‍കുന്നു: ഷാഹിദ കമാല്‍

Published

|

Last Updated

പത്തനംതിട്ട |  ചെറിയൊരു ശതമാനം സ്ത്രീകള്‍ എങ്കിലും വ്യാജ പരാതികള്‍ വനിതാ കമ്മീഷന് നല്‍കുന്നുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ . വനിതാ കമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ സിറ്റിങ് നടത്തി സംസാരിക്കുകയായിരുന്നു അവര്‍.

അറിഞ്ഞുകൊണ്ടോ അറിയാതെയോ കോടതിയില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന കാരണം പറഞ്ഞ് കോടതിയിലുള്ള കാര്യം മറച്ചുവച്ചും വനിതാ കമ്മീഷനില്‍ പരാതി നല്‍കാറുണ്ട്. വനിത കമ്മീഷന്‍ ഹിയര്‍ ചെയ്യുമ്പോള്‍ സൂഷ്മമായി പരിശോധിക്കും. കോടതി പരിഗണിക്കുന്നത് വനിതാ കമ്മീഷന്‍ പരിഗണിക്കില്ല. കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ വീണ്ടും കമ്മീഷന് പരാതി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. വഴി തര്‍ക്കങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളും വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ല. അത്തരത്തില്‍ നിയമത്തെ ദുര്യുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest