Connect with us

International

യു എസിലെ ആദ്യ മലയാളി പോലീസ് മേധാവിയായി കോട്ടയം സ്വദേശി

Published

|

Last Updated

ഷിക്കാഗോ | അമേരിക്കയിലെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ് മേധാവിയായി മലയാളിയായ മൈക്കല്‍ കുരുവിള ചുമതലയേറ്റു. 15 വര്‍ഷത്തെ മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിലാണ് കുരുവിളയെ നഗരത്തിലെ പോലീസ് മേധാവിയായി തിരഞ്ഞടുത്തത്. ന്യൂയോര്‍ക്കില്‍ ഉന്നത സ്ഥാനങ്ങളില്‍ മലയാളി പോലീസ് ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ ആദ്യമായാണ് അമേരിക്കയിലെ ഒരു നഗരത്തിന്റെ പോലീസ് മേധാവി പദവിയില്‍ മലയാളി സാന്നിധ്യം ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡെപ്യൂട്ടി പോലീസ് ചീഫായിരുന്നു അദ്ദേഹം.

ഷിക്കാഗോയിലാണ് 38 കാരനായ മൈക്കല്‍ കുരുവിള ജനിച്ചു വളര്‍ന്നത്. കോട്ടയം സ്വദേശികളാണ് മാതാപിതാക്കള്‍. അദ്ദേഹത്തിന്റെ ഭാര്യയും മലയാളിയാണ്. “പോലീസ് അണ്ടര്‍ 40” അവാര്‍ഡ് ജേതാവായി കഴിഞ്ഞ വര്‍ഷം ഇന്റനാഷണല്‍ അസോസിയേഷന്‍ ഓഫ് പോലീസ് ചീഫ്സ് കുരുവിളയെ തിരഞ്ഞെടുത്തിരുന്നു.