Connect with us

Malappuram

എസ് എസ് എഫ് ജില്ലാ അനലൈസ

Published

|

Last Updated

മലപ്പുറം | എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല അനലൈസക്ക് ശനിയാഴ്ച തുടക്കമായി. ഇന്നും തുടരുന്ന ഓൺലൈൻ അനലൈസയിൽ വരുന്ന ആറുമാസ കാലയളവിലേക്കുള്ള പ്രവർത്തന കരട് അവതരിപ്പിക്കും.

സംസ്ഥാന സെക്രട്ടറിമാരായ സി ആർ കെ മുഹമ്മദ്, ജാബിർ നെരോത്ത്, പ്രവർത്തക സമിതി അംഗം സമീർ സൈദാർപള്ളി, ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ധീഖി, ജന.സെക്രട്ടറി കെ തജ്മൽ ഹുസൈൻ നേതൃത്വം നൽകും.

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ അനലൈസ ഇന്ന് നടക്കും. സംസ്ഥാന ജന. സെക്രട്ടറി സി എൻ ജാഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്യും. കെ ബി ബഷീർ മുസ്ലിയാർ, സയ്യിദ് മുനീറുൽ അഹ്ദൽ  സംബന്ധിക്കും. ജില്ലാ അനലൈസക്ക് മുന്നോടിയായി യൂണിറ്റ്, സെക്ടർ, ഡിവിഷൻ അനലൈസയും ജില്ലാ പ്രി അനലൈസയും നടന്നു. ജില്ലയിലെ കഴിഞ്ഞ ആറുമാസത്തെ പദ്ധതി പ്രവർത്തനങ്ങൾ അനലൈസ അവലോകനം ചെയ്യും.