Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു; ഇന്ന് പവന് കുറഞ്ഞത് 280 രൂപ

Published

|

Last Updated

കോഴിക്കോട്  | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 35,640 രൂപയായി . ഗ്രാമിന്റെ വില 4490 രൂപയില്‍നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടുദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 580 രൂപയുടെ കുറവാണുണ്ടായത്.

ആഗോള തലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചതോടെ സ്പോട് ഗോള്‍ഡ് വിലയില്‍ കുറവുണ്ടായി. ട്രോയ് ഔണ്‍സിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയുംചെയ്തിരുന്നു.