National
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: ഈ മാസം 28വരെ ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ് | ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഐബി മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി.
സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രീകുമാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ട്രാന്‍സിറ്റ് ബെയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്ന് ഹരജി പരിഗണിച്ച കോടതി വിശദമായ വാദത്തിനായി ഈ മാസം 28ലേക്ക് മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.







