Connect with us

Kerala

യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

Published

|

Last Updated

പന്തളം | യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളനട പാണില്‍ മഠത്തില്‍ പടിഞ്ഞാറ്റേതില്‍ അജീഷ് (35) ആണു മരിച്ചത് .ഇന്നു രാവിലെ ആറരയോടെയാണു സംഭവം. ഇയാള്‍ കുളത്തില്‍ വീണതായി സംശയം തോന്നിയ സമീപവാസി പോലീസിലറിയിക്കുകയായിരുന്നു.

പന്തളം പോലീസ് അടൂര്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ സജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ കരക്കെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Latest