Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്യിബ തീവ്രവാദികള്‍ കൊലപ്പെട്ടു. ഇതില്‍ ഒരാള്‍ നാലുവര്‍ഷം മുമ്പ് ജമ്മു കശ്മീര്‍ പോലീസില്‍ നിന്ന് പിരിഞ്ഞ് പോയ ഇഷ്ഫക് ദാര്‍ എന്ന അബു അക്രമാണെന്ന് സൈന്യം അറിയിച്ചു. 2017ല്‍ പോലീസ് സേവനം മതിയാക്കിയ അദ്ദേഹം ലഷ്‌ക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. സൈന്യവും പോലീസും സി ആര്‍ പി എഫും ചേര്‍ന്ന സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. റ്റുമുട്ടല്‍ ഇപ്പോഴും പ്രദേശത്ത തുടരുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ 81 തീവ്രവാദികള്‍ കശ്മീരില്‍ കൊല്ലപ്പെട്ടതായി ഐ ജി കുമാര്‍ പറഞ്ഞു.

 

 

Latest