Connect with us

National

ഡാനിഷ് സിദ്ദീഖി മരിച്ചത് എങ്ങനെയെന്ന് അറിയില്ല: താലിബാന്‍

Published

|

Last Updated

കാണ്ഡഹാര്‍ |  പ്രശസ്ത ഇന്ത്യന്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍. ആരുടെ വെടിവെപ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്ന് താലിബാന്‍ വക്താവ് സബീയുല്ലാ മുജാഹിദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. എന്നാല്‍ ഡാനിഷ് സിദ്ദീഖി എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ല. യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. അവര്‍ക്ക് ആവശ്യമുള്ള സുരക്ഷ നല്‍കാറുമുണ്ട.് അദ്ദേഹത്തിന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി വക്താവ് പറഞ്ഞു.

കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്.

 

Latest