Connect with us

Kerala

വീടിന് പിറകിലെ മതില്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

Published

|

Last Updated

കോഴിക്കോട് |  അടിവാരം പൊട്ടിക്കയ്യില്‍ വീടിന് പുറക് വശത്തെ മതില്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ കനകമ്മ(72)യാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ട് മരിച്ചത്.

വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ നില്‍ക്കവെ മതില്‍ ഇടിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ ഉടന്‍തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Latest