Connect with us

Kerala

മുഖ്യമന്ത്രിയുടെ വിരട്ടല്‍ വേണ്ട: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം| പ്രതിസന്ധിയിലുള്ള വ്യാപാരികളെ വിരട്ടി ഭരിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടേത് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്തെ ഭാഷയാണ്. ഇത് അംഗീകരിക്കാനാകില്ല. വ്യാപാരികള്‍ നാളെ കടകള്‍ തുറന്നാല്‍ പ്രതിപക്ഷം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ വെല്ലുവിളിയോട് കടുത്ത ഭാഷയിലായിരുന്നു ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്. എനിക്കവരോട് (വ്യാപാരികള്‍) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നില്‍ക്കാനും പ്രയാസമില്ല. എന്നാല്‍ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാല്‍ മതിയെന്നയാരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍

 

Latest