Kasargod
വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു
കാസര്‍കോട് | വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. കാസര്‍കോട് ചെന്നിക്കരയിലെ സത്യേന്ദ്രന്‍-രഞ്ജിനി ദമ്പതികളുടെ മകന്‍ അന്‍വേദ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിനുള്ളില്‍ കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി.
വീട്ടിലെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു.
---- facebook comment plugin here -----