Connect with us

Malappuram

പാചക വാതക വിലവർധന: കേന്ദ്ര സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് കേരള മുസ്ലിം ജമാഅത്ത്

Published

|

Last Updated

മലപ്പുറം | പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില യാതൊരു മാനദണ്ഡവുമില്ലാതെ ദിനംപ്രതി കൂട്ടുന്നതിനെതിരെ ജനവികാരമുയരുന്ന സമയത്ത് പാചക വാതക വില കൂടി കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരിയില്‍പ്പെട്ട് പൊതുജനം ദുരിതം പേറുന്ന സമയത്ത് നേരത്തെ ലഭ്യമായ സബ്‌സിഡി പോലും ഗൂഢമായി എടുത്തു കളഞ്ഞ് ദ്രോഹിക്കുന്നതിന് പുറമെ അടിക്കടിയുള്ള വില വര്‍ധനവിന് യാതൊരു ന്യായീകരണവുമില്ല. റേഷന്‍ കട വഴി നല്‍കിയിരുന്ന മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറച്ചും പോരാത്തതിന് വന്‍തോതില്‍ വില കൂട്ടുകയും ചെയ്തിരിക്കയാണ്.

ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ കക്ഷി രാഷ്ട്രിയത്തിനതീതമായ ജനകിയ മുന്നേറ്റങ്ങള്‍ക്ക് പൊതു സമൂഹം മുന്നോട്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു.