Connect with us

First Gear

പുതുതലമുറ മാരുതി സെലെറിയോ സെപ്തംബറില്‍; പ്രീ ബുക്കിംഗ് തുടങ്ങി

Published

|

Last Updated

മുംബൈ | രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കില്‍ ഒന്നായ സെലെറിയോയുടെ പുതു തലമുറ മോഡല്‍ ഉടന്‍ പുറത്തിക്കും. 2021 സെപ്റ്റംബറോടെ പുതിയ സെലേറിയോ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് മുന്നോടിയായി കമ്പനിയുടെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡലിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു. വിവിധ നഗരങ്ങള്‍ക്ക് അനുസരിച്ച് 5000 രൂപ മുതല്‍ 11 ആയിരം രൂപ വരെ നല്‍കി ബുക്ക് ചെയ്യാം. ഇത് റീഫണ്ട് ചെയ്യാവുന്ന തുകയാണ്. അതായത്, ബുക്കിംഗ് റദ്ദാക്കിയാല്‍ പണം തിരികെ നല്‍കും.

2021 മോഡല്‍ സെലെറിയോയുടെ ചോര്‍ന്ന ചിത്രങ്ങള്‍ അനുസരിച്ച് പുതിയ മോഡല്‍ മുന്‍ മോഡലിനെക്കാള്‍ വലുതായിരിക്കുമെന്ന് വ്യക്തമാണ്. ഇതോടൊപ്പം കാറിന്റെ എക്‌സ്റ്റീരിയര്‍ മനോഹരമാക്കുന്നതിലും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

കമ്പനിയുടെ പുതിയ ഹിയര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സെലെറിയോ നിര്‍മ്മിച്ചിരിക്കുന്നതെന്നും മുന്‍ മോഡലിനേക്കാള്‍ ശക്തമാകും പുതിയ മോഡലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈന്‍, സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകള്‍ക്കൊപ്പം പുതിയ തലമുറ മോഡലിന് നിരവധി പുതിയ സവിശേഷതകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest