Connect with us

Kerala

കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി.കേസ് പതിനൊന്നാം തവണയാണ് ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്. കേസില്‍ അടുത്ത തിങ്കളാഴ്ചയും വാദം തുടരും. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി പ്രതി ചേര്‍ക്കാത്ത സാഹചര്യത്തില്‍ ഇഡി ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ മുഹമ്മദ് അനൂപിന്റെ കാര്‍ഡ് കണ്ടെത്തിയ സംഭവം ഇഡിയുടെ നാടകമായിരുന്നെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് 239 ദിവസമായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്.

---- facebook comment plugin here -----

Latest