Kerala
പരീക്ഷകള്‍ നിര്‍ത്തിവെക്കണം: കെ സുധാകരന്‍
തിരുവനന്തപുരം | കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാര്‍ത്ഥികള്‍ പേടിച്ചാണ് പരീക്ഷക്ക് പോകുന്നത്. ആശങ്ക അറിയിച്ച് നിരവധി രക്ഷിതാക്കള്‍ വിളിക്കുന്നു. പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
സ്വര്‍ണക്കവര്‍ച്ച, ക്വട്ടേഷന്‍ വിഷയങ്ങളിലും സി പി എമ്മിനെതിരെ സുധാകരന്‍ ആരോപണം ഉന്നയിച്ചു. ഇതൊക്കെ കണ്ണൂരില്‍ കുറേകാലമായി നടക്കുന്നതാണ്. കൊടി സുനിക്കും കിര്‍മാണി മനോജിനും എതിരെ നടപടി എടുക്കാന്‍ സി പി എമ്മിന് സാധിക്കുമോ. പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോള്‍ മോഡലെന്നും സുധാകരന്‍ വിമര്‍ശിച്ചു.







