National
തമിഴ്‌നാട്ടില്‍ പോലീസിന്റെ മര്‍ദനമേറ്റ് യുവാവ് മരിച്ചു
ചെന്നൈ | തമിഴ്‌നാട്ടില്‍ പോലീസിന്റെ ലാത്തിയടിയേറ്റ് ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. സേലം സ്വദേശി മുരുകേശന്‍ (40) ആണ് ഇവിടുത്തെ ചെക്ക്‌പോസ്റ്റിലുണ്ടായ സംഭവത്തില്‍ മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് പോലീസ് മുരുകേശനെ ലാത്തി ഉപയോഗിച്ച് ഒരു മണിക്കൂറോളം മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
റോഡില്‍ വച്ച് മര്‍ദിച്ചതിന് പുറമെ ഇയാളെ പോലീസ് വാനില്‍ കയറ്റി മൂന്നാം മുറ പ്രയോഗിക്കുകയും
ചെയ്തുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.







