International
റോസ് ടെയ്‌ലര്‍ക്ക് നേരെ വംശീയ അധിക്ഷേപം; രണ്ട് കാണികളെ സ്റ്റേഡിയത്തില്‍നിന്നും പുറത്താക്കി

സതാംപ്റ്റണ്‍ | ഇന്ത്യയും ന്യൂസീലന്‍ഡ് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍ക്ക് നേരെ വംശീയ അധിക്ഷേപം. സംഭവത്തില്‍ രണ്ട് കാണികളെ സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കി. ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലായിരുന്നു സംഭവം.
ടെലിവിഷനില്‍ മത്സരം തത്സമയം കണ്ടുകൊണ്ടിരുന്ന ഒരു വ്യക്തിയില്‍ നിന്ന് ഇ-മെയില്‍ വഴി ഐസിസിക്ക് ലഭിച്ച പരാതിയിലാണ് നടപടി. അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റുകള്‍ വിളിച്ചുപറഞ്ഞവരെ കണ്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കുകയായിരുന്നു
---- facebook comment plugin here -----