Connect with us

Saudi Arabia

ഇസ്‌റാഈലുമായി നയതന്ത്ര ബന്ധമില്ല: സഊദി

Published

|

Last Updated

ജിദ്ദ | ഇസ്‌റാഈലുമായി സഊദി അറേബ്യക്ക് നയതന്ത്ര ബന്ധമില്ലെന്നും,പുതിയ സര്‍ക്കാരുകള്‍ മാറി വരുന്നത് രാജ്യത്തെ ബാധിക്കില്ലെന്നും സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി

ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി അലക്‌സാണ്ടര്‍ ഷാലെന്‍ബെര്‍ഗുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് സഊദി നിലപാട് വ്യകത്മാക്കിയത്. സഊദിയും ഓസ്ട്രിയയും തമ്മിലുള്ള വ്യാപാര കൈമാറ്റം ശ്രദ്ധേയമായ ഒരു വികസനത്തിന് സാക്ഷ്യം വഹിക്കുന്നതായും , ഓസ്ട്രിയയുമായി ചരിത്രപരമായ ബന്ധമുണ്ടെന്നും , യമനില്‍ യുദ്ധം അവസാനിപ്പിച്ച് രാഷ്ട്രീയ പാതയിലേക്ക് തിരിയാന്‍ രാജ്യം ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു