Connect with us

Kerala

സിറാജ് മുന്‍ ലേഖകന്‍ ഉബൈദുല്ല എടായ്ക്കല്‍ നിര്യാതനായി

Published

|

Last Updated

പാലക്കാട് | സിറാജ് മുന്‍ ലേഖകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എടായ്ക്കല്‍ വടക്കേതില്‍ വീട്ടില്‍ ഉബൈദുള്ള (53) നിര്യാതനായി.

വടക്കേതില്‍ ഉണ്ണീന്‍ സാഹിബ്, ഫാത്തിമ ദമ്പതികളുടെ മകനായി 1968 ല്‍ മണ്ണാര്‍ക്കാടിനടുത്ത് തച്ചംപാറ എടായ്ക്കലിലാണ് ജനനം. തച്ചമ്പാപാറ ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം കല്ലടി എം ഇ എസ് കോളേജില്‍ പ്രീ ഡിഗ്രി പൂര്‍ത്തിയാക്കി.

ചെറുപ്പം മുതല്‍ രിസാലാ വാരികയില്‍ കഥയും ലേഖനങ്ങളും എഴുതി എഴുത്ത് രംഗത്തേക്ക് കടന്നു. സിറാജ് ഫ്രൈഡേ ഫീച്ചറിലും കാഴ്ച്ചപ്പാട് പേജിലും പതിവായി ലേഖനങ്ങള്‍ എഴുതിയിരുന്നു. 1990 കളില്‍ ജന്നത്തുല്‍ ഉലൂം അറബിക് കോളേജിന് സമീപമുള്ള മദ്‌റസയില്‍ അധ്യാപകനായി പാലക്കാട് എത്തിയ ഉബൈദുല്ല എടായ്ക്കല്‍ പിന്നീട് പാലക്കാട് ജില്ലയില്‍ സിറാജ് ലേഖകനായി ചുമതലയേല്‍ക്കുകയായിരുന്നു.

എസ് എസ് എഫ് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈല വലിയട്ട. മക്കള്‍: ആഷിക് (കുവൈത്ത്), അബ്ദുല്‍ ലത്തീഫ് (പോളി ടെക്‌നിക്ക് വിദ്ദ്യാര്‍ഥി).

മയ്യിത്ത് എടായ്ക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Latest