Covid19
കൊവിഡ് അവലോകന യോഗം ഇന്ന്: കൂടുതല്‍ ഇളവുകള്‍ അനുവദിക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് പഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.സാധാരണഗതിയില്‍ കൊവിഡ് അവലോകന യോഗം ചേരുന്നത് ബുധനാഴ്ചകളിലാണ്. എന്നാല്‍ സംസ്ഥാനത്ത് ടി പി ആര്‍ കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കൊവിഡ് അവലോകന യോഗം ചേരാന്‍ തീരുമാനമായത്. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഷൂട്ടിംഗുകളും അനുവദിച്ചേക്കും.
ഇന്നലെ സംസ്ഥാനത്ത് പത്ത് ശതമാനത്തിന് താഴെയാണ് ടി പി ആര്‍ നിരക്ക്. 9.63 ആയിരുന്നു ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള ആലോചന. ടി പി ആര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു.