Connect with us

Ongoing News

വെറും പത്ത് രൂപക്ക് എല്‍പിജി സിലിണ്ടര്‍; വൻ ഓഫറുമായി പേടിഎം

Published

|

Last Updated

മുംബൈ | എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് പേടിഎം ഒരു മികച്ച ഓഫറാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് പേടിഎം അപ്ലിക്കേഷനില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഒരുപക്ഷേ 10 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ഓഫറില്‍ ലഭിക്കും. എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ്, ഇന്‍ഡേന്‍ ഗ്യാസ് എല്‍പിജി റീഫില്‍ എന്നിവ ബുക്ക് ചെയ്യാന്‍ പേടിഎം ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇതിലൂടെയാണ് 800 രൂപയ്ക്ക് മുകളിലുള്ള എല്‍പിജി സിലിണ്ടര്‍ 10 രൂപയ്ക്ക് സ്വന്തമാക്കുവാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് സാധ്യമാകുന്നത്. ഇതിനായി ജൂണ്‍ 30ന് മുമ്പായി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യേണ്ടതാണ്.

ജൂണ്‍ മാസത്തില്‍ 14.2 ലിറ്ററിന്റെ പാചക വാതക സിലിണ്ടറിന്റെ വില 809 രൂപയ്ക്ക് അടുത്തായാണുള്ളത്. എന്നാല്‍ പേടിഎം അപ്ലിക്കേഷനിലൂടെ ഗ്യാസ് ബുക്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓഫര്‍ ഉപയോഗപ്പെടുത്താം. പ്രമോ കോഡ് വഴിയാണ് ഗ്യാസ് ബുക്കിംഗിനുള്ള ഈ ഓഫര്‍ പേടിഎം ഉപയോക്താക്കള്‍ക്കായി നല്‍കിയിരിക്കുന്നത്. FIRSTLPG എന്നതാണ് പേടിഎം ഗ്യാസ് ബുക്കിംഗിനായുള്ള പ്രമോ കോഡ്. ഈ കോഡ് പേടിഎം ആപ്ലിക്കേഷനിലെ പ്രമോ കോഡ് സെക്ഷനില്‍ നല്‍കിയാല്‍ അതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്നത് അഞ്ച് രൂപ മുതൽ 800 രൂപ വരെയുള്ള ക്യാഷ് ബാക്ക് ആയിരിക്കും. 14.2 കിലോ ഗ്രാമിന്റെ എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ്, ഇന്‍ഡേന്‍ ഗ്യാസ് റീഫില്‍ എന്നിവ പേടിഎം വഴി ബുക്ക് ചെയ്യുമ്പോള്‍ ആണ് ഈ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. ബുക്ക് ചെയ്യുമ്പോൾ ലഭിക്കു സ്ക്രാച്ച് കാർഡ് ചുരണ്ടിയാൽ എത്ര രൂപ ക്യാഷ് ബാക്ക് ലഭിച്ചു എന്നറിയാം.

800 രൂപ ക്യാഷ് ലഭിക്കുകയെന്നാല്‍ ഒരു ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് നിങ്ങള്‍ നല്‍കേണ്ടുന്ന തുക വെറും 9 രൂപയാണെന്നര്‍ഥം. അതായത് നിങ്ങളുടെ കാലിയായ ഗ്യാസ് കുറ്റി വീണ്ടും നിറയ്ക്കുവാന്‍ വെറും ഒന്‍പത് രൂപ മാത്രം നിങ്ങള്‍ ചിലവഴിച്ചാല്‍ മതി.

എച്ച്പി ഗ്യാസ് ബുക്കിംഗിനായി നേരത്തേയും പേടിഎം വിവിധ ഓഫറുകള്‍ നല്‍കിവന്നിരുന്നു. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, പേടിഎം വാലറ്റ്, യുപിഐ എന്നിങ്ങനെ ഏത് രീതിയിലും ഗ്യാസ് ബുക്കിംഗിനുള്ള തുക ഉപയോക്താവിന് നല്‍കാവുന്നതാണ്.

പേടിഎമ്മിലൂടെ എങ്ങനെ ഗ്യാസ് ബുക്ക് ചെയ്യാം

ആദ്യം പേടിഎമ്മിലെ ഗ്യാസ് ബുക്കിംഗ് പേജില്‍ ചെല്ലുക. ബുക്ക് എ സിലിണ്ടര്‍ തെരഞ്ഞടുത്ത് നിങ്ങളുടെ ഓപ്പറേറ്ററേയും തെരഞ്ഞടുക്കുക. പിന്നീട് നിങ്ങളുടെ കണ്‍സ്യൂമര്‍ നമ്പറോ, ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറോ നല്‍കണം. ശേഷം ഗ്യാസ് ഏജന്‍സി തെരഞ്ഞടുക്കുക പ്രൊസീഡ് ക്ലിക്ക് ചെയ്യുക ബുക്കിംഗ് തുക എത്രയെന്ന് നല്‍കുക. ഏത് പെയ്‌മെന്റ് രീതിയിലാണോ പണമടക്കുന്നത് അത് തിരഞ്ഞെടുക്കുക. പണമടച്ചു കഴിയുന്നതോടെ ബുക്കിംഗ് പൂര്‍ത്തിയാകും.