Connect with us

International

യൂറോ കപ്പ്: ഹംഗറിക്കെതിരെ പോര്‍ച്ചുഗലിന് ജയം

Published

|

Last Updated

ബുദാപെസ്റ്റ് | യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഹംഗറിക്കെതിരെ പോര്‍ച്ചുഗലിന് വിജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഹംഗറിയെ തകര്‍ത്തത്. 84 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും.

84ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്റോയിലൂടെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. 86-ാം . പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. 87-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലീഡുയര്‍ത്തി.

പിന്നാലെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ റാഫ സില്‍വയുമൊത്തുള്ള മുന്നേറ്റത്തിനൊടുവില്‍ റോണോ തന്റെ രണ്ടാം ഗോളും നേടുകയായിരുന്നു

---- facebook comment plugin here -----

Latest