Connect with us

Kerala

മുട്ടിലില്‍ നിന്ന് ഈട്ടിമരം കടത്തിയ വാഹനം പിടികൂടി

Published

|

Last Updated

കോഴിക്കോട് | വയനാട് മുട്ടിലില്‍ നിന്ന് ഈട്ടിമരം കടത്തിയ വാഹനം പിടികൂടി. കോഴിക്കോട് കൊടുവള്ളിയില്‍ വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പിടികൂടിയത്. മുട്ടിലില്‍ നിന്നും പെരുമ്പാവൂരിലേക്ക് മരം കടത്താനായിരുന്നു ശ്രമം. പെരുമ്പാവൂരില്‍ നിന്നും ഫെബ്രുവരി എട്ടിന് ഈട്ടി കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം വയനാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

മുട്ടില്‍ വനംകൊള്ള കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളായ റോജോ അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ ഹരജിയാണ് തള്ളിയത്.