Connect with us

Kerala

മണിമലയാറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറെ കണ്ടെത്താനായില്ല

Published

|

Last Updated

മല്ലപ്പള്ളി | മണിമല പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോയിന്റ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റ് പ്രകാശന്‍ കങ്ങഴയയെയാണ് മണിമലയാറ്റില്‍ കാണാതായത്. ചങ്ങനാശേരി താലൂക്ക് ഓഫിസില്‍ സ്പെഷ്യല്‍ വില്ലേജ് ഓഫിസറാണ് ഇദ്ദേഹം.
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.

ഓഫിസിലേയ്ക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയ പ്രകാശന്‍ മണിമല പാലത്തിലെത്തി ഇവിടെ ബാഗ് വച്ച ശേഷം ആറ്റില്‍ ചാടുകയായിരുന്നു. ഇദ്ദേഹം ആറ്റിലേയ്ക്ക് ചാടുന്നത് കണ്ട് ഇതുവഴി എത്തിയ ഇതര സംസ്ഥാന തൊഴിലാളി  രക്ഷിക്കാന്‍ ഒപ്പം ആറ്റിലേയ്ക്ക് ചാടിയെങ്കിലും കയ്യില്‍ പിടുത്തം കിട്ടും മുന്‍പ് പ്രകാശന്‍ ആറ്റിലേയ്ക്ക് മുങ്ങിത്താഴ്ന്നു.
വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കോവിഡ് ബാധിതനായിരുന്ന പ്രകാശന്‍ അടുത്തിടെയാണ് രോഗവിമുക്തനായത്. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഇദ്ദേഹം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതേ തുടര്‍ന്നാവാം ഇദ്ദേഹം ആറ്റില്‍ ചാടിയതെന്നു സംശയിക്കുന്നുണ്ട്. സംഭവത്തില്‍ കേസെടുത്ത മണിമല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.