Connect with us

National

ഡൽഹിയിലെ ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്ക് വിലക്ക്

Published

|

Last Updated

ന്യൂഡൽഹി | മലയാളം സംസാരിക്കുന്നതിന് നഴ്‌സുമാർക്കു വിലക്ക് ഏർപ്പെടുത്തി ഡൽഹിയിലെ ജി ബി പന്ത് ആശുപത്രി. നഴ്‌സിംഗ് സൂപ്രണ്ടന്റാണ് ഉത്തരവ് ഇറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നുമാണ് ഉത്തരവിൽ പറയുന്നത്. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

എന്നാൽ, മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നു മലയാളി നഴ്‌സുമാർ പറഞ്ഞു.രണ്ട് വർഷമായി കേരളത്തിൽനിന്നുള്ള നഴ്‌സുമാരെ കൊവിഡ് ഡ്യൂട്ടിക്ക് മാത്രമേ നിയോഗിക്കാറുള്ളൂവെന്നും ഉത്തരേന്ത്യയിൽ നിന്നുള്ളവരിൽ ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും മലയാളി നഴ്‌സുമാർ പറയുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആശുപത്രി ജീവനക്കാരായി ഉണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയിൽ തന്നെയാണ് സംസാരിക്കുന്നതെന്നും നഴ്‌സുമാർ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest