Connect with us

Kozhikode

മീഡിയ മിഷൻ ഫേസ്ബുക്ക് പേജ് വീണ്ടും പ്രവർത്തനസജ്ജമായി

Published

|

Last Updated

കോഴിക്കോട് | കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ട എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ മീഡിയ വിംഗിൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജായ മീഡിയ മിഷൻ വീണ്ടും പ്രവർത്തനസജ്ജമായി. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെയാണ് പേജിൻ്റെ അഡ്മിൻ ആക്സസ് ഓഫീസിന് നഷ്ടപ്പെട്ടതും പേജിൽ അശ്ലീല ചിത്രങ്ങളും
വീഡിയോകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതും. ഐ ടി വിദഗ്ധരുടെയും സോഷ്യൽ മീഡിയ അനലൈസർമാരുടെയും സഹായത്തോടെ ഓഫീസ് സംവിധാനം സമയബന്ധിതമായി ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് പേജ് തിരിച്ചുപിടിക്കാൻ സാധിച്ചു.
പ്രസ്ഥാനത്തിൻ്റെ സംസ്കാരത്തിന് നിരക്കാത്ത അശ്ലീല ഉള്ളടക്കങ്ങൾ നിരന്തരമായി പോസ്റ്റ് ചെയ്ത്
പേജിൻ്റെ പ്രവർത്തനം ശാശ്വതമായി നിർത്തലാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ഹാക്കിംഗിൻ്റെ
വിവിധഘട്ടങ്ങൾ കൃത്യമായി അനലൈസ് ചെയ്തിട്ടുണ്ടെന്നും
ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എസ് വൈ എസ്  ഓഫീസ് അറിയിച്ചു.
---- facebook comment plugin here -----

Latest