Connect with us

National

ഉത്തരാഖണ്ഡും പ്ലസ് ടു പരീക്ഷ റദ്ദാക്കി

Published

|

Last Updated

ഡെറാഡൂണ്‍  | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡ് പ്ലസ് ടു ബോര്‍ഡ് പരീക്ഷ റദ്ദാക്കി. വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന 1.23 ലക്ഷം കുട്ടികളാണുള്ളത്. മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും പ്ലസ് ടു പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.

മെയ് നാലിന് നടക്കേണ്ടിയിരുന്ന പ്ലസ് ടു പരീക്ഷ ഉത്തരാഖണ്ഡ് മാറ്റിവച്ചിരുന്നു. നേരത്തെ  പത്താം ക്ലാസ് പരീക്ഷയും സംസ്ഥാനം റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയത്.

Latest