Connect with us

National

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈന

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈന. കൊവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു. ബ്രിക്‌സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

“”ഈ മഹാമാരിക്കാലത്ത് ഒരിക്കല്‍ കൂടി ഞാന്‍ ഇന്ത്യയോടുള്ള എന്റെ സഹാനൂഭൂതി അര്‍പ്പിക്കുകയാണ്. ഈ സമയത്ത്, ചൈനയും ബ്രിക്‌സ് രാജ്യങ്ങളും ഇന്ത്യക്ക് എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.””- വാങ് യി പറഞ്ഞു.