Connect with us

National

ബംഗാള്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദ്യോപധ്യായ രാജിവച്ചു; മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാകും

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദ്യോപധ്യായ രാജിവച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് കേന്ദ്രം തിരിച്ചുവിളിച്ച സാഹചര്യത്തിലാണ് രാജി. രാജിക്കു പിന്നാലെ ബന്ദ്യോപധ്യായയെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

നേരത്തെ, ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത പ്രധാന മന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ഇതിനിടെയാണ് നാടകീയ നീക്കം.

Latest