Connect with us

Kerala

സിമന്റ് വില വര്‍ധന; യോഗം വിളിച്ച് വ്യവസായ മന്ത്രി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സിമന്റിന് വില വര്‍ധിച്ചതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വ്യവസായ മന്ത്രി പി രാജീവ്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗമാണ് വിളിച്ച് ചേര്‍ത്തത്. ജൂണ്‍ ഒന്നിന് വൈകിട്ട് അഞ്ചിനാണ് യോഗം.

സിമന്റിനും കമ്പിക്കും വില ക്രമാതീതമായി വര്‍ധിക്കുന്നത് നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. കമ്പിയുടെ വില വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി മറ്റൊരു യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.