Connect with us

Kerala

മലപ്പുറം ജില്ലയിൽ നാളെ അധിക നിയന്ത്രണങ്ങളില്ല

Published

|

Last Updated

MALAPമലപ്പുറം | ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണം പിൻവലിച്ചു. മറ്റ് ജില്ലകളിലുള്ളത് പോലെയുള്ള നിയന്ത്രണങ്ങൾ മാത്രമേ നാളെ ജില്ലയിൽ ഉണ്ടായിരിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

മലപ്പുറം ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ സാധാരണ ലോക്ഡൗണായിരിക്കും ഉണ്ടാകുക. സംസ്ഥാനത്ത് ലോക്ഡൗൺ ഈ മാസം ഒൻപത് വരെ നീട്ടിയിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ലഘൂകരിച്ചത്. 12.34 ശതമാനമാണ് ജില്ലയിലെ ഇപ്പോഴത്തെ ടി പി ആർ.

Latest