Connect with us

Techno

റീല്‍സ് വീഡിയോകള്‍ക്ക് പണം നല്‍കി ഇന്‍സ്റ്റഗ്രാം

Published

|

Last Updated

ന്യൂയോര്‍ക്ക് | ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാനുള്ള റീല്‍സില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് പണം നല്‍കുന്നത് ആരംഭിച്ച് ഇന്‍സ്റ്റഗ്രാം. ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ റീല്‍സില്‍ പരസ്യങ്ങള്‍ കാണിക്കുമെന്ന് ഉടമസ്ഥരായ ഫേസ്ബുക്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ ചൈനീസ് ആപ്പായ ടിക്ടോക്കിന് വിലക്ക് വന്നതോടെയാണ് ഹ്രസ്വവീഡിയോ രംഗത്തേക്ക് ഇന്‍സ്റ്റഗ്രാം വരുന്നത്.

റീല്‍സില്‍ അപ് ചെയ്യുന്ന വീഡിയോകള്‍ക്ക് പണം നല്‍കുന്നതിന് ബോണസസ് എന്ന സംവിധാനം ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്. പുതിയ റീല്‍സ് പങ്കുവെക്കുമ്പോഴാണ് ഉപയോക്താക്കള്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കുക. പണം നേടാനുള്ള പുതിയ അവസരങ്ങളും ഇന്‍സ്റ്റഗ്രാം ഒരുക്കും.

ആദ്യഘട്ടത്തില്‍ പ്രൊഫഷണല്‍ അക്കൗണ്ടുകള്‍ക്ക് മാത്രമാകും ബോണസ് ലഭിക്കുക. പേഴ്‌സണല്‍ അക്കൗണ്ടുകള്‍ക്ക് ലഭിക്കില്ല. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വരാന്‍ മാസങ്ങളെടുക്കും.