International
ഫലസ്തീന് കൂടുതല്‍ സഹായ ഹസ്തവുമായി ഈജിപ്ത്

കൈറോ | 11 ദിവസത്തെ പോരാട്ടത്തിന് ശേഷം ഹമാസും ഇസ്‌റാഈലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് സഹായ ഹസ്തവുമായി അയല്‍ രാജ്യമായ ഈജിപ്ത് രംഗത്ത് . 2,500 ടണ്‍ ഭക്ഷണം, മരുന്ന്, പാല്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങളടങ്ങിയ 130 ട്രക്കുകള്‍ ഫലസ്തീനിലെത്തിച്ചതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി അറിയിച്ചു
ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായതോടെ സമാധാന ശ്രമങ്ങളുമായി ഈജിപ്ത് സുരക്ഷാ പ്രതിനിധികളെ ടെല്‍ അവീവിലേക്കും പലസ്തീനിലേക്കും അയച്ചിരുന്നു . ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ വ്യാവസായിക-കാര്‍ഷിക മേഖലയില്‍ 40 മില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വ്യോമാക്രമണങ്ങളില്‍ 17,000 വീടുകളും, വ്യാവസായിക സ്ഥാപനങ്ങള്‍ , 53 സ്‌കൂളുകള്‍, ആറ് ആശുപത്രികള്‍, നാല് പള്ളികള്‍ എന്നിവയാണ് തകര്‍ത്തത് . ഗാസയിലെ ജലവിതരണം തകര്‍ത്തത്തിലൂടെ 800,000 ആളുകള്‍ക്ക് ശുദ്ധ ജല വിതരണം മുടങ്ങിയിരിക്കുകയാണ് . 66 കുട്ടികളടക്കം 248 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്
ആക്രമണങ്ങളും ദീര്‍ഘകാലമായുള്ള ഇസ്‌റാഈലി ഉപരോധവും ഫലസ്തീന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തു. .രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത് . ഫലസ്തീനികളെ സഹായിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക സമാഹരണത്തിന് രാജ്യത്തെ എല്ലാ ബേങ്കുകളിലും പുതിയ അക്കൗണ്ട് ആരംഭിച്ചതായി വക്താവ് ബസ്സാം റാളി പറഞ്ഞു