Connect with us

Covid19

സത്യവാങ്മൂലം ചോര്‍ന്നതില്‍ കേന്ദ്രത്തോട് സുപ്രീം കോടതിക്ക് അതൃപ്തി

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം സംബന്ധിച്ചുള്ള സത്യവാങ്മൂലം ചോര്‍ന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. വാക്സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സമര്‍പ്പിച്ച സത്യവാങ് മൂലം ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കേന്ദ്രത്തിന്റെ ഈ സത്യവാങ്മൂലം പരിഗണിക്കവെയാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

വാക്സിന്‍ നയം സംബന്ധിച്ചുള്ള വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തിയത്. സത്യവാങ്മൂലം ലഭിക്കാന്‍ വൈകിയെങ്കിലും പ്രയാസമുണ്ടായില്ല, കാരണം നിങ്ങളുടെ സത്യവാങ്മൂലം ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പത്രം വായിച്ച് അതിലെ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest