Connect with us

Kerala

തിരുവനന്തപുരത്ത് രണ്ടര കോടിയുടെ കഞ്ചാവുമായി മൂന്ന് പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം ആക്കുളം റോഡില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ 200 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര കോടിയോളം വില വരുമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവില്‍ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ചരക്ക് വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായി കഞ്ചാവ് കടത്ത്.

Latest