Connect with us

Saudi Arabia

സഊദിയില്‍ 999 പേര്‍ക്ക് കൂടി കൊവിഡ്; 14 മരണം

Published

|

Last Updated

ദമാം |  സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 14 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 7006 ആയി. പുതുതായി 999 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,005 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

4,21,300 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് ഇവരില്‍ 4,04,707 പേര്‍ രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമായി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 9,587 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 1,356 പേരുടെ നില ഗുരുതരമായി തുടരുകയാണ്

---- facebook comment plugin here -----

Latest