Connect with us

National

കെ വി ആനന്ദ് അന്തരിച്ചു

Published

|

Last Updated

ചെന്നൈ | തമിഴ് ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്‌സി (ഐ എസ് സി)ന്റെ സ്ഥാപകാംഗമായിരുന്നു.

മലയാള സിനിമയായ തേന്മാവന്‍ കൊമ്പത്തിന്റെ ക്യാമറ ചലിപ്പിച്ചതിന് ദേശീയ സിനിമാ അവാര്‍ഡ് ലഭിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായി കുറഞ്ഞ കാലം ജോലി ചെയ്ത അദ്ദേഹം തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ഛായാഗ്രാഹകനായത്. 15 തെന്നിന്ത്യന്‍, ബോളിവുഡ് സിനിമകളുടെ ക്യാമറാമാനായിരുന്നു.

2005ലാണ് കാനാ കണ്ടേന്‍ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് പ്രവേശിച്ചത്.

Latest