Connect with us

Kerala

പാലാരിവട്ടം: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഇബ്‌റാഹീം കുഞ്ഞിന്റെ ഹരജി തള്ളി

Published

|

Last Updated

കൊച്ചി | പാലാരിവട്ടം കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മുന്‍ മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് നല്‍കിയ ഹരജി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവായത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരത്തേക്ക് പോകാന്‍ അനുവദിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരജി നല്‍കിയിരുന്നത്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെയാണ് ഹരജി തള്ളിയത്.

Latest