Connect with us

Kerala

ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

Published

|

Last Updated

അടൂര്‍ | നിലം ഉഴുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ട്രാക്ടര്‍ ഓടിച്ചിരുന്ന മണ്ണടി താഴം കാര്‍ത്തികയില്‍ ദിനേഷ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 10ന് മണ്ണടി ചെമ്പകശ്ശേരില്‍ ഏലയില്‍ നിലം ഉഴുന്നതിനിടെ ട്രാക്ടര്‍ ചെളിയിലേക്ക് മറിഞ്ഞാണ് അപകടം .

ട്രാക്ടറിനടിയില്‍പെട്ട ദിനേഷിനെ ഒപ്പമുണ്ടായിരുന്ന സഹായിയുടേയും നാട്ടുകാരുടേയും അരമണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്ത് ജോലി ചെയ്തിരുന്ന ദിനേഷ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ഒരു വര്‍ഷം മുന്‍പ് നാട്ടിലെത്തിയത്. ഒരു മാസം മുന്‍പ് ആണ് പുതിയ ട്രാക്ടര്‍ വാങ്ങിയത്. ഭാര്യ: ഇന്ദു( വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, പത്തനംതിട്ട)

---- facebook comment plugin here -----

Latest