Connect with us

Techno

15,000 രൂപക്ക് താഴെയൊരു അടിപൊളി 5ജി ഫോണ്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഓപ്പോ എ53എസ് 5ജി ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഓപ്പോ എ53 5ജിയുടെ പിന്‍ഗാമിയായാണ് ഈ ഫോണ്‍ വിപണിയിലെത്തിയത്. ക്രിസ്റ്റല്‍ ബ്ലൂ, ഇങ്ക് ബ്ലാക് നിറങ്ങളില്‍ ലഭ്യമാകും.

6ജിബി+ 128ജിബി മോഡലിന് 14,990 രൂപയാണ് വില. 8ജിബി+ 128ജിബിക്ക് 16,990 രൂപയാകും. മെയ് രണ്ടിന് ഉച്ചക്ക് 12 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. എച്ച് ഡി എഫ് സി കാര്‍ഡുകളില്‍ 1,250 രൂപ വരെ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.

പിറകുവശത്തെ മൂന്ന് ക്യാമറകളില്‍ 13 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 2 മെഗാപിക്‌സല്‍ വീതം ഡെപ്ത് സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിവയുമുണ്ട്. എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ആണ് ബാറ്ററി.

Latest