Connect with us

National

രാജ്യത്ത് മൂന്നര ലക്ഷം പുതിയ കൊവിഡ് ബാധിതർ; 2,767 മരണം

Published

|

Last Updated

ഡൽഹി | രാ​ജ്യ​ത്ത്​ പ്ര​തി​ദി​ന കൊ​വി​ഡ്​ ബാധിതരുടെ എ​ണ്ണത്തിൽ ഇന്നും കുറവില്ല. മൂന്നര ലക്ഷം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  3,49,691 പുതിയ പോസിറ്റീവ് കേസുകളാണ് റിപോർട്ട് ചെയ്തതത്. ഇതോടെ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി.

മരണത്തിലും റെക്കോർഡ് വർധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,92,311 ആയി. 26,82,751 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് 14,09,16,417 പേർ ഇതിനകം വാക്സിനേഷൻ നടത്തിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ ഇന്നലെ 67,160 പേർക്കും ഉത്തർപ്രദേശിൽ 37,944 പേർക്കും കർണാടകയിൽ 29,438 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 26,865 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലും  കൊവിഡ് വ്യാപനം രൂക്ഷമാണ്. ഡൽഹിയിൽ 24,103 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.