Connect with us

Kerala

എഫ് ബി പേജ് ഹാക്ക് ചെയ്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന്; പരാതി നല്‍കി യു പ്രതിഭ എം എല്‍ എ

Published

|

Last Updated

ആലപ്പുഴ | തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പരാതിയുമായി കായംകുളം എം എല്‍ എ. യു പ്രതിഭ. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ എസ് പിക്ക് എം എല്‍ എ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. എഫ് ബി പേജ് ഹാക്ക് ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി. എം എല്‍ എയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് നീക്കം ചെയ്തിട്ടുണ്ട്.

ഇന്നലെ വിവാദ പോസ്റ്റുകള്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനു ചുവടെ നിരവധി പേര്‍ കമന്റുകളുമായി എത്തിയതോടെ എം എല്‍ എ പോസ്റ്റ് നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് തന്റെ എഫ് ബി അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിട്ടുണ്ടെന്ന വിശദീകരണവുമായി പ്രതിഭ പേജില്‍ കുറിപ്പിട്ടത്. എന്നാല്‍ പിന്നീട് ഈ പോസ്റ്റും പിന്‍വലിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.