Connect with us

Kerala

ഇ കെ വിഭാഗം നേതാവ് പിണങ്ങോട് അബൂബക്കര്‍ ഹാജി നിര്യാതനായി

Published

|

Last Updated

കല്‍പ്പറ്റ | ഇ കെ വിഭാഗം യുവജന സംഘടന സംസ്ഥാന ട്രഷറര്‍ പിണങ്ങോട് അബൂബക്കര്‍ ഹാജി (64) നിര്യാതനായി.

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, ഇ കെ വിഭാഗം സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സുന്നി അഫ്കാര്‍ വാരിക മാനേജിങ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ്, സമസ്ത വയനാട് ജില്ലാ കോഡിനേഷന്‍ ചെയര്‍മാന്‍,ദാറുല്‍ഹുദ ഇസ്ലാമിക് അക്കാഡമി മാനേജിംഗ് കമ്മിറ്റി അംഗം, വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

പിണങ്ങോെട്ട കര്‍ഷക കുടുംബമായ പള്ളിക്കണ്ടിയിലെ ഇബ്രാഹിം ഖദീജ ദമ്പതികളുടെ മകനായി 1956 മാര്‍ച്ച് 26നാണ് ജനനം. ഭാര്യ: ഖദീജ. മക്കള്‍: നുസൈബ, ഉമൈബ, സുവൈബ. ജാമാതാക്കള്‍: പറക്കൂത്ത് സിദ്ധീഖ്, സ.വി ഷാജിര്‍ കല്‍പ്പറ്റ, മുഹമ്മദ് അജ്മല്‍ കല്‍പ്പറ്റ.

ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 9.30ന് പിണങ്ങോട് പുഴക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Latest