Connect with us

Malappuram

എസ് വൈ എസ് റമസാന്‍ പ്രഭാഷണത്തിന് തുടക്കമായി

Published

|

Last Updated

എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം മലപ്പുറം ജില്ലയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിക്കുന്നു

മലപ്പുറം | എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന് മലപ്പുറം ഈസ്റ്റ് ജില്ലയില്‍  തുടക്കമായി. “വിശുദ്ധ റമസാന്‍ ആത്മ വിചാരത്തിന്റെ മാസം” എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് പ്രഭാഷണം. ജില്ലാ തല ഉദ്ഘാടനം വണ്ടൂര്‍ സോണിലെ  ചെറുകോട് അല്‍ അന്‍വാറില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി നിര്‍വഹിച്ചു.

സദ് വിചാരങ്ങളിലും സുകൃതങ്ങളിലും വ്യാപൃതരാവലാണ് വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവന്റെ പ്രയാസം തിരിച്ചറിയാനും അത് പരിഹരിക്കാനുമുതകുന്ന രീതിയില്‍ ഈ വിശുദ്ധ മാസം ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുല്‍ ബാരി സിദ്ദീഖി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ലത്വീഫ് സഖാഫി അധ്യക്ഷത വഹിച്ചു. ഇന്നും നാളെയും യഥാക്രമം മുഹമ്മദ് ശരീഫ് നിസാമി, മുഈനുദ്ദീന്‍ സഖാഫി പ്രസംഗിക്കും.

ജില്ലയിലെ മറ്റു സോണുകളില്‍ ഇന്ന് പ്രഭാഷണത്തിന് തുടക്കമായി. അരീക്കോട് എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി റഹ്മതുല്ല സഖാഫി എളമരം, പെരിന്തല്‍മണ്ണയില്‍ മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, നിലമ്പൂരില്‍ നൗഫല്‍ സഖാഫി കളസ, കൊണ്ടോട്ടിയില്‍ ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

Latest