Connect with us

Covid19

സന്യാസി സമൂഹമായ ജുന അഖാര കുംഭമേള വെട്ടിച്ചുരുക്കി

Published

|

Last Updated

ഹരിദ്വാര്‍ | ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള ഒരു സന്യാസി സമൂഹം വെട്ടിച്ചുരുക്കി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേള പ്രതീകാത്മകം മാത്രമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ച് മണിക്കൂറുകള്‍ക്കകമാണ് ഉന്നത സന്യാസി സമൂഹങ്ങളിലൊന്നായ ജുന അഖാരയുടെ സ്വാമി അവ്‌ധേശാനന്ദ് ഗിരിയുടെ പ്രഖ്യാപനമുണ്ടാകുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന കുംഭമേളയാണ് വെട്ടിച്ചുരുക്കുന്നത്.

ജനങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജുന അഖാരയുടെ കുംഭമേളയുടെ സമാപന ചടങ്ങായ വിസര്‍ജന്‍ നടത്തിയെന്നും സ്വാമി ഗിരി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉപദേശം മറ്റ് സന്യാസി സമൂഹങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.

ബാക്കിയുള്ള രണ്ട് ശാഹി സ്‌നാന്‍ (രാജകീയ കുളി) പ്രതീകാത്മകമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഏപ്രില്‍ ഒന്നിന് ആരംഭിച്ച കുംഭമേളയില്‍ ലക്ഷക്കണക്കിന് പേരാണ് സംബന്ധിച്ചത്. പ്രതിദിനം ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഇവിടെ ലക്ഷങ്ങള്‍ ഒത്തുകൂടുകയും കൂട്ടമായി കുളിക്കുകയും ചെയ്തിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത ആയിരക്കണക്കിന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

Latest