Connect with us

Gulf

സഊദി അറേബ്യയില്‍ ഇന്ന് റമസാന്‍ മാസപ്പിറവി ദൃശ്യമായില്ല

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ ഇന്ന് റമസാന്‍ മാസപ്പിറവി ദൃശ്യമായില്ല. നഗ്നനേത്രങ്ങളാൽ ചന്ദ്രക്കല നിരീക്ഷിക്കാൻ  ഉന്നത സമിതി നിര്‍ദേശമനുസരിച്ച് പലയിടങ്ങളിലും സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.

മാസപ്പിറവി ദൃശ്യമായില്ലെന്ന് മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. അതിനാല്‍ ചൊവ്വാഴ്ചയായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക.

ഔദ്യോഗിക പ്രഖ്യാപനം റോയൽ സുപ്രീം കോർട്ട് പിന്നീട് നിർവഹിക്കും.