Connect with us

Kerala

വർക്കലയിൽ വീട്ടിൽ നിന്ന് തോക്കുകൾ പിടികൂടി

Published

|

Last Updated

വര്‍ക്കല | വര്‍ക്കലയില്‍ വാടകവീട്ടിൽ നിന്ന് തോക്കുകള്‍ കണ്ടെടുത്തു. രണ്ട് എയര്‍ പിസ്റ്റളുകളും ഒരു എയര്‍ ഗണ്ണുമാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ക്ലോറോഫാം കുപ്പിയും ഇവിടെനിന്നും കണ്ടെടുത്തു.

ഇന്നലെ കുരയ്ക്കണ്ണി തിനവിള ക്ഷേത്രത്തിന് സമീപം സംഘര്‍ഷം നടന്നിരുന്നു. നാട്ടുകാര്‍ ഈ വിവരം വര്‍ക്കല പോലീസില്‍ അറിയിച്ചു. ഈ സംഭവത്തിന്റെ അന്വേഷണത്തിനിടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപമുള്ള വീട് റെയ്ഡ് ചെയ്തത്.

ഒരു ഇതര സംസ്ഥാനക്കാരന്‍ ഉള്‍പ്പെട്ട സംഘമാണ് വീട് വാടകയ്ക്ക് എടുത്തത്. ഇവര്‍ രത്നകച്ചവടം നടത്തുന്നവരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം അലക്കാട് റോഡില്‍ സ്ഥിതിചെയ്യുന്ന ഒറ്റനില വീട്ടില്‍ നിന്നാണ് തോക്കുകള്‍ കണ്ടെത്തിയത്.